Uncategorized

ഹോണ്ടയുടെ 0 സീരീസും സെഡാനും വിപണിയിലേക്കില്ല; ഇവി നിർമാണം ഉപേക്ഷിച്ച് കമ്പനി

Spread the love

 

ഇലക്ട്രിക് വാഹന നിർമാണം ഉപേക്ഷിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ഹോണ്ടയുടെ ഇവികളായി എത്താനിരുന്ന 0 സീരീസ്, സെഡാൻ എന്നിവയുടെ നിർമാണമാണ് കമ്പനി ഉപേക്ഷിച്ചിരിക്കുന്നത്. ഈ വർഷം ഇന്ത്യയിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനമായിരുന്നു 0 സീരീസ്. പൂർണമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഇത് റദ്ദാക്കിയിട്ടുണ്ട്.എന്നാൽ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയിട്ട 0 ആൽഫ എസ്‌യുവിയുടെ കാര്യത്തിൽ മാറ്റമൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്. തങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഹോണ്ട ഇവി നിർമാണത്തിൽ നിന്ന് പിന്മാറിയത്. ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ടൊയോട്ട ഇലക്ട്രിക് മോട്ടോറിങ്ങിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും യുഎസ് നയ മാറ്റങ്ങളും താരിഫുകളും ഏഷ്യയിലെ കുറഞ്ഞ മത്സരക്ഷമതയും അത് ക്രമീകരിക്കാൻ നിർബന്ധിതരാക്കുന്നുവെന്ന് അവർ പറയുന്നു.

 

അമേരിക്കയിലെ നയമാറ്റങ്ങൾ തിരിച്ചടിയുണ്ടായതെന്നാണ് ഹോണ്ട പറയുന്നത്. ഇവി വാങ്ങുന്നതിനും നിർമിക്കുന്നതിനും മുൻ ഭരണകൂടം അനുവദിച്ച പ്രോത്സാഹനങ്ങൾ ട്രംപ് പിൻവലിച്ചിരുന്നു. ഇറക്കുമതി താരിഫ് ഏർപ്പെടുത്തൽ ഉൾപ്പെടെയുള്ള യുഎസ് ഗവൺമെന്റിന്റെ നയമാറ്റം കാരണം തങ്ങളുടെ ബിസിനസിന്റെ ലാഭക്ഷമത കുറയുകയാണെന്ന് ഹോണ്ട പറയുന്നു. ഹോണ്ടയുടെ ലാഭത്തെ ബാധിച്ച മറ്റൊരു ഘടകം ചൈനീസ് വാഹന നിർമാതാക്കളിൽ നിന്നുള്ള വർധിച്ചുവരുന്ന മത്സരമാണ്.