‘മരുമകനെ വിളിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്, റിയാസിന് മാത്രമാണ് പരാതി ഉള്ളത്’; പത്മജ വേണുഗോപാൽ
കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. റിയാസിന് മാത്രമാണ് പരാതി ഉള്ളത്, മറ്റു മന്ത്രിമാർക്ക് പരാതിയില്ലേ എന്നും അവർ ചോദിച്ചു.റിയാസിന് മാത്രം എന്താണ് പരാതി എന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ടായിരിക്കും മുഖ്യമന്ത്രി മാറിനിൽക്കുന്നത്. മരുമകനെ വിളിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്. അത് എല്ലാവരും ഓർത്തിരിക്കുന്നത് നല്ലതാണ്. റിയാസിനെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് പാർട്ടിയാണ് പറയേണ്ടത്. എനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും പത്മജാ വേണുഗോപാൽ വ്യക്തമാക്കി.
വട്ടിയൂർക്കാവിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം, ആര് ജയിക്കും എന്ന് പറയാൻ താൻ ജോത്സ്യൻ അല്ല. എന്ത് സംഭവിക്കും എന്ന് കണ്ടറിയാം. തനിക്ക് ഒരു ആഗ്രഹവുമില്ല ആഗ്രഹിച്ചതൊന്നും നടന്നിട്ടുമില്ല. താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മത്സരിക്കുന്നെങ്കിൽ അത് തൃശ്ശൂരിൽ ആയിരിക്കുമെന്നും പത്മജാ വേണുഗോപാൽ കൂട്ടിച്ചേർത്തു.
