Uncategorized

പൂജ ചടങ്ങിന് നേരെയാണ് ബോംബേറ്; ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം

Spread the love

 

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം. കൂമില്ലയിൽ പൂജ ചടങ്ങിന് നേരെയാണ് ബോംബറുണ്ടായത്. മുഖ്യ പുരോഹിതൻ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. മുഖ്യ പുരോഹിതന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി വിവരം. മുഖ്യ പുരോഹിതൻ കേശബ് ചക്രവർത്തിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു. 2026 ന്റെ തുടക്കത്തിൽ ന്യൂനപക്ഷ ഗ്രൂപ്പുകൾക്കെതിരെ 2,000 ത്തിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊലപാതകങ്ങൾ, ക്ഷേത്രങ്ങൾ നശിപ്പിക്കൽ, ബലാത്സംഗങ്ങൾ, സ്വത്ത് കണ്ടുകെട്ടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2025 ഡിസംബർ മുതൽ 2026 ജനുവരി വരെ 15 ഹിന്ദുക്കൾ കൊല്ലപ്പെട്ടു.ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതിനിടെ ഹ്യൂമന്‍ റൈറ്റ്‌സ് കോണ്‍ഗ്രസ് ഫോര്‍ ബംഗ്ലാദേശ് മൈനോറിറ്റീസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജനുവരിയിൽ പുറത്തുവന്ന റിപ്പോർ‌ട്ടിൽ ഏഴ് മാസത്തിനിടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ 116 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് പറയുന്നു.