Uncategorized

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി വീണ്ടും ബെല്ലാരിയില്‍; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു

Spread the love

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി വീണ്ടും ബെല്ലാരിയില്‍. സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു. അഞ്ചംഗ സംഘമാണ് ബെല്ലാരിയില്‍ എത്തിയത്. (Sabarimala gold theft; SIT again in Bellary)അതേസമയം, കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആവശ്യം. മൂന്നാഴ്ചയോളം നടന്ന വാദത്തിന് ഒടുവിലാണ് ജാമ്യാപേക്ഷ തള്ളിയത്.അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്ഐടിയും പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചത്. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിന്റെ ഭാ?ഗമായി ആറു തവണ അറസ്റ്റിന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയപരിശോധനയ്ക്കായി സന്നിധാനത്തു നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ രണ്ടാം ദിനത്തിലേക്ക് കടന്നു. എസ്ഐടി തലവന്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിള്‍ ശേഖരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ട്.