Thursday, February 12, 2026
Latest:
Uncategorized

ഡോണള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം: പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം; ‘സമാധാന നീക്കങ്ങളെ ഇന്ത്യ എക്കാലവും പിന്തുണയ്ക്കും’

Spread the love

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടെ പ്രതിനിധിയുമായുള്ള ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ സമാധാനം ഉള്‍പ്പെടെയുള്ള വിഷയം ചര്‍ച്ചയായെന്നും വിദേശകാര്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. (India Examining Trump’s Invitation To Join Board Of Peace says MEA)ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്ക് ക്ഷണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നുണ്ട്. സമാധാനം, സുസ്ഥിരത, ആശയസംവാദങ്ങള്‍ തുടങ്ങിയവയ്ക്കായി നടക്കുന്ന ശ്രമങ്ങളെ ഇന്ത്യ എക്കാലത്തും പിന്തുണച്ചിരിക്കുവെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഗസ്സയില്‍ ഉള്‍പ്പെടെയുള്ള സമാധാനശ്രമങ്ങളെ നമ്മുടെ പ്രധാനമന്ത്രി സ്വാഗതം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.ഗസ്സ സംഘര്‍ഷം പരിഹരിക്കാനുള്ള പദ്ധതി വിശദീകരിക്കുന്ന ഘട്ടത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ബോര്‍ഡ് ഓഫ് പീസ് മുന്നോട്ടുവച്ചത്. അമേരിക്കന്‍ പ്രസിഡന്റാകും ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ ചെയര്‍മാന്‍. അന്താരാഷ്ട്ര തര്‍ക്കങ്ങളിലും സംഘര്‍ഷങ്ങളിലും സമാധാനശ്രമങ്ങള്‍ ഉറപ്പുവരുത്തുക എന്നതാകും ബോര്‍ഡ് ഓഫ് പീസിന്റെ ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് വിശദീകരിച്ചിരിക്കുന്നത്. ബോര്‍ഡ് ഓഫ് പീസില്‍ അംഗത്വം നേടുന്നതിനായി രാജ്യങ്ങള്‍ ഒരു ബില്യണ്‍ ഡോളര്‍ ഫീസായി നല്‍കണമെന്നാണ് മറ്റൊരു വ്യവസ്ഥ.