NationalTop News

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരണപ്പെട്ടത് പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത

Spread the love

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത.

കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് മടങ്ങിപ്പോയയത്.

കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക് എത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.

വീട്ടില്‍ രണ്ട് മക്കളും അമ്മയുമാണുള്ളത്. മൂത്തമകന്‍ പത്താം ക്ലാസിലും ഇളയ മകള്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. രഞ്ജിതയുടെ അമ്മ തുളസി കുട്ടിയമ്മ ക്യാന്‍സര്‍ രോഗിയാണ്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ഉടന്‍തന്നെ നടത്താന്‍ ഇരിക്കുകയായിരുന്നു.