പരിസ്ഥിതി ദിനത്തിൽ നൽകിയ വൃക്ഷതൈ പരിപാലിച്ചതിന് വീട്ടമ്മക്ക് കല്ല്യാൺ സിൽക്ക്സിൻ്റെ ആദരവ്
കൽപ്പറ്റ: 2024-ലെ പരിസ്ഥിതി ദിനത്തിൽ നൽകിയ വൃക്ഷതൈ പരിപാലിച്ചതിന് വീട്ടമ്മക്ക് കല്ല്യാൺ സിൽക്ക്സിൻ്റെ ആദരവ്.
കൽപ്പറ്റ പറളിക്കുന്ന് സ്വദേശിനി ലിറ്റിയാണ് കല്യാൺ സിൽക്സിൻ്റെ സമ്മാനത്തിന് അർഹയായത്.
പരിസ്ഥിതി ദിനമായ ഇന്ന് കല്പറ്റ
കല്യാൺ സിൽക്‌സിൽ നടന്ന ചടങ്ങിൽ ഡി എഫ് ഒ അജിത് കെ രാമൻ ഉപഹാരം നൽകി.
പരിപാടിയിൽ കല്യാൺ സിൽക്‌സ് കൽപ്പറ്റ ഷോറൂം മാനേജർ പ്രഗീഷ്, സനൂപ് എന്നിവർ പങ്കെടുത്തു.