കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണം: കുറ്റപത്രം സമർപ്പിച്ച് എൻഐഎ; യുഎപിഎ അടക്കം വകുപ്പുകള്‍
കൽപറ്റ: വയനാട് കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീൻ, സോമൻ, മനോജ് എന്നിവരാണ് പ്രതികൾ. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2023 സെപ്റ്റംബർ 28 നായിരുന്നു കെഎഫ്ഡിസി ഓഫീസിൽ മാവോയിസ്റ്റ് ആക്രമണമുണ്ടായത്.
