ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനായി തിരച്ചിൽ തുടരുന്നു
എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനായുള്ള തിരച്ചിൽ തുടരുന്നു. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇടപ്പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോൾ ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കുട്ടി വൈറ്റില ഭാഗത്തേക്ക് പോയതായാണ് സൂചന. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9633020444 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.