KeralaTop News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും; ഇടതുമുന്നണിയിൽ ചർച്ചകൾ ഊർജിതം

Spread the love

നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രചാരണത്തിൽ മുന്നിലെത്തുകയാണ് ഇനി യു‍ഡിഎഫ് നീക്കം. അതേസമയം സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയിലും ചർച്ചകൾ ഊർജിതതമായി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കണോ പുറത്തുള്ള വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണോ എന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. പി വി അൻവറിന്റെ നീക്കങ്ങളും ഇന്ന് നിർണായകമാണ്. അൻവർ ഇന്ന് കൂടുതൽ യുഡിഎഫ് നേതാക്കാളെ കാണും.

രാവിലെ 7 മണിയോടെ ആര്യാടൻ മുഹമ്മദിന്റെ കബറിടം സന്ദർശിച്ച ശേഷം ആര്യാടൻ ഷൗക്കത്ത് പ്രചാരണം ആരംഭിക്കും. രാവിലെ 10 മണിയോടെ ഷൗക്കത്ത് പാണക്കാട് എത്തും. വൈകിട്ട് 3 മണിക്ക് യുഡിഎഫ് കൺവെൻഷൻ നിലമ്പൂരിൽ നടക്കും.കെപിസിസി പ്രസിഡന്റ്‌ , പ്രതിപക്ഷ നേതാവ് തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും.

അതേസമയം എൽഡിഎഫ് സ്ഥാനാർഥി ആരെന്നതിൽ ചർച്ചകൾ ആരംഭിച്ചു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉൾപ്പെടെയുള്ള പേരുകൾ പരിഗണിക്കും. ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തോടെ യുഡിഎഫിൽ ഉണ്ടായ പ്രശ്നങ്ങൾ കൂടി മുതലെടുക്കാൻ തക്ക സ്ഥാനാർഥി വേണമെന്ന് അഭിപ്രായവും പാർട്ടിയിലുണ്ട്. നിലമ്പൂർ മണ്ഡലം കമ്മിറ്റി ഇന്ന് ചേർന്ന് അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.പി വി അൻവറിന്റെ നീക്കങ്ങളും ഇന്ന് നിർണായകമാണ്.