KeralaTop News

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; ആത്മഹത്യക്ക് ശ്രമിച്ച പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു

Spread the love

ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അഫാന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. അപകടനില തരണം ചെയ്‌തിട്ടില്ല എന്നാണ് ഡോക്ടർസ് പറയുന്നത്. ഇന്നലെ രാവിലെ പതിനന്നരയോടെ ആണ് പൂജപ്പുര ജയിലിൽ അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.

യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഇന്ന് രാവിലെ 11. 30ടെയാണ് ആത്മഹത്യ ശ്രമം. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

അതേസമയം, അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്. ജയിൽ സൂപ്രണ്ട് ജയിൽ മേധാവിക്ക് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടലാണ് ജീവൻ രക്ഷിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.