‘മാറ്റത്തിനായി ജനം വോട്ട് ചെയ്യും; നിലമ്പൂരിലും വികസനം നടന്നിട്ടില്ല, മോദിയുടെ വികസനം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു’ : രാജീവ് ചന്ദ്രശേഖര്‍
നിലമ്പൂരിൽ NDA സ്ഥാനാർത്ഥി പ്രഖ്യാപനം കോർ കമ്മിറ്റി യോഗത്തിന് ശേഷമെന്ന് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ പ്രധാന ഫോക്കസ് തദ്ദേശ തെഞ്ഞെടുപ്പാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപി കോർ കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും.മൊത്തം കേരളത്തിന്‍റെ സ്ഥിതി നിലമ്പൂരും ഉണ്ട്. വികസത കേരളം എന്ന് പിണറായി സര്‍ക്കാര്‍ മുന്നോട്ടു വെക്കുമ്പോൾ നിലമ്പൂരിലും വികസനം നടന്നിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.
ഈകേരളത്തിന് നഷ്ടപ്പെട്ട ദശകത്തിന്‍റെ കാരണമല്ലേ നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം ചോദിച്ചു. 9 കൊല്ലം മുഖ്യമന്ത്രിക്ക് അവസരം കൊടുത്തപ്പോൾ എന്താണ് അദ്ദേഹം ചെയ്തത്. അതിനെതിരെയല്ലേ എംഎൽഎ രാജിവെച്ചത്.
വിശ്വാസവഞ്ചനയും നുണയും മുഖമുദ്രയാക്കിയ കക്ഷികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു.മോദിയുടെ വികസനം ഇവിടെയും വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദു മുന്നോട്ടുവയ്ക്കുന്ന വികസനത്തിന്‍റെ രാഷ്ട്രീയമാണ് ബിജെപി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.
