Top NewsWorld

ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനം നിര്‍ണായകമെന്ന് ഖത്തറിലെ യു.എസ് അംബാസിഡര്‍ ടിമ്മി ഡേവിഡ്

Spread the love

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരാനിരിക്കുന്ന ദോഹ സന്ദര്‍ശനം ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക നിമിഷമാണെന്ന് ഖത്തറിലെ അമേരിക്കന്‍ സ്ഥാനപതി ടിമ്മി ഡേവിഡ്.ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രധാന മേഖലകളിലുള്‍പ്പെടെ ബന്ധം കൂടുതല്‍ വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സന്ദര്‍ശനം ഒരു ഉജ്ജ്വലമായ അനുഭവമായി തോന്നുന്നുവെന്നും ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ ഒരു വലിയ ആഘോഷ നിമിഷമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ‘യു.എസിന്റെ വിദേശനയത്തില്‍ ഖത്തര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് അമേരിക്കയില്‍ കൂടുതല്‍ ധാരണയുണ്ടാകാന്‍ ഇത് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.അമേരിക്കയും ഖത്തറും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് പ്രസിഡന്റിന്റെ സന്ദര്‍ശനം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ അമേരിക്കയുടെ സുപ്രധാന പങ്കാളിയും സുഹൃത്തുമാണെന്ന് അംബാസഡര്‍ ഡേവിസ് പറഞ്ഞു. പ്രാദേശികമായും ആഗോളമായും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പ്രതിബദ്ധതയുള്ള സഖ്യകക്ഷിയായാണ് ഖത്തറിനെ കാണുന്നതെന്നും ഇത്തരമൊരു ബന്ധം കെട്ടിപ്പടുക്കാന്‍ ഇരു രാജ്യങ്ങളും വളരെക്കാലമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.