KeralaTop News

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

Spread the love

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ സൂരജിന് ഒന്നരമാസം മുൻപായിരുന്നു നായയുടെ കടിയേറ്റത്. ബന്ധുവിന്റെ വീട്ടിലെ വളർത്തുനായയാണ് വിദ്യാർഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം സംഭവിക്കുന്നത്.