KeralaTop News

‘കോൺ​ഗ്രസിൽ ഇപ്പോൾ നേതൃമാറ്റം ആവശ്യമില്ല’; ‌കെ. സുധാകരന് ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും കെ. മുരളീധരൻ

Spread the love

തിരുവനന്തപുരം: കെ സുധാകരനെ മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ഇപ്പോൾ ഒരു മാറ്റം നല്ലതല്ല എന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു സമുദായവും ഇടപെട്ടിട്ടില്ലെന്നും സമുദായത്തെ വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകരന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. പലർക്കും പല താല്പര്യങ്ങളും ഉണ്ടാകും. എന്നാൽ പാർട്ടിയുടെ താല്പര്യം അടുത്ത ഇലക്ഷൻ ജയിക്കുക എന്നതാണ്. അനാവശ്യ വിവാദങ്ങളും സമുദായങ്ങളെ വലിച്ചിഴയ്ക്കലും ഒഴിവാക്കണം. പാർട്ടിയെ നയിക്കാൻ കരുത്തന്മാർ വേണം. നേതൃമാറ്റം ഇപ്പോൾ ആവശ്യമില്ലെന്നും ഹൈക്കമാന്റിനെക്കാൾ വലിയ കമാൻഡ് ഇല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.