രണ്ടുവര്‍ഷം കഴിഞ്ഞിട്ടും മണിപ്പൂരില്‍ സമാധാനം അകലെ; രാജ്യം കണ്ട ക്രൂരമായ വംശീയ കലാപങ്ങളിലൊന്നിന്റെ നാള്‍വഴികളിലേക്ക്…
കനല്‍ അണയാതെ മണിപ്പൂര്‍. സംഘര്‍ഷം ആരംഭിച്ച് ഇന്ന് രണ്ടുവര്‍ഷം. രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും ക്രൂരമായ വംശീയ കലാപങ്ങളിലൊന്നായിരുന്നു മണിപ്പിരൂലേത്. നിര്‍ണായക നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ രാജി പിന്നാലെ രാഷ്ട്രപതി ഭരണം. മണിപ്പൂരില്‍ ഇനിയും സമാധാനം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ആയിട്ടില്ല.
2023 മെയ് മൂന്ന് മണിപ്പൂരില്‍ ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ മാര്‍ച്ച് നടത്തുന്നു. മെയ്‌തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന സംസ്ഥാന സര്‍ക്കാറിനോടുള്ള മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു മാര്‍ച്ച്. പിന്നാലെ മെയ്‌തേയ്-കുക്കി വിഭാഗങ്ങള്‍ പരപ്‌സം ഏറ്റുമുട്ടി. വംശീയ കലാപത്തിന്റെ കാട്ടുതീ മണിപ്പൂരിലാകെ പടര്‍ന്നുപിടിച്ചു. തലസ്ഥാനമായ ഇംഫാലില്‍ ഉള്‍പ്പെടെ കലാപമാളി മുഖ്യമന്ത്രിയുടെത് അടക്കം വീടുകള്‍ അഗ്‌നിക്കിരയായി. വാഹനങ്ങള്‍ കത്തിച്ചു. ഇരു വിഭാഗങ്ങളിലേയും നേതാക്കള്‍ ഒളിത്താവളങ്ങളിലിരുന്ന് കലാപത്തിന് നേതൃത്വം നല്‍കി.രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംങ്ങ് കലാപം കെട്ട് അടങ്ങാതെ ആയതോടെ ഒടുവില്‍ രാജിവച്ചൊഴിഞ്ഞു. 2024 നവംബര്‍ 22 വരെയുള്ള കണക്കനുസരിച്ച് 258 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു . 60,000 പേര്‍ പലായനം ചെയ്തു.രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ ഇനിയും സമാധാനം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ആയിട്ടില്ല. കലാപത്തിന് രണ്ടുവര്‍ഷം തികയുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് വേര്‍പിരിയല്‍ ദിനമായി ആചരിക്കാനാണ് കുക്കി സംഘടനകളുടെ തീരുമാനം.