KeralaTop News

സുഖവാസം; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

Spread the love

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെ‌ടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

ഒരാഴ്ച്ചക്കിടെ അഞ്ച് ഫോണുകളാണ് ജയിലിൽ നിന്ന് പിടികൂടിയത്. ഫോണുകൾ ആരുടേതാണെന്നതിൽ വ്യക്തത വരുത്തുന്നതിന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തടവുകാരിൽ ചിലർ ജയിലിനകത്ത് ‘സുഖവാസം’ തുടരുകയാണ് എന്നുള്ളതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്ന വാർത്തകൾ.