Top NewsWorld

‘തീവ്രവാദികൾക്ക് അഭയം നൽകി വളർത്തുന്നു’; നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു; പാക് പ്രധാനമന്ത്രിക്കെതിരെ മുൻ ക്രിക്കറ്റ് താരം

Spread the love

പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന് പഹൽ​ഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇതുവരെ അപലപിക്കാത്തത് എന്നാണ് കനേരിയ ചോദിച്ചത്.

സുരക്ഷാ ഏജൻസികൾക്ക് പൊടുന്നനെ ജാ​ഗ്രത നിർദ്ദേശം നൽകിയത് എന്തിനെന്നും അദ്ദേഹം ചോ​ദിച്ചു. എക്സ് പോസ്റ്റിലായിരുന്നു പരാമർശം. പ്രധാനമന്ത്രിയുടെ നിശബ്ദത സത്യത്തിന്റെ പ്രതിഫലനത്തിന് തുല്യമാണ്. ഷെരീഫിന്റെ സര്‍ക്കാര്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

പാകിസ്താന് പഹൽ​ഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇതുവരെ അപലപിക്കാത്തത്? സുരക്ഷാ ഏജൻസികൾക്ക് പൊടുന്നനെ ജാ​ഗ്രത നിർദ്ദേശം നൽകിയത് എന്തിനാണ്? എന്തെന്നാൽ ഉള്ളിന്റെയുള്ളിൽ നിങ്ങൾക്ക് സത്യമറിയാം. നിങ്ങൾ ഭീകരവാദികൾക്ക് അഭയം നൽകി അവരെ വളർത്തുകയാണ്. നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു. – കനേരിയ പറഞ്ഞു.

അതേസമയം, പഹൽ​ഗാം ഭീകരാക്രമണത്തിൽ വേദന പങ്കുവെച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തി. എക്സ് പോസ്റ്റിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. ‘‘ദുഃഖം, എൻ്റെ ഹ‍ൃദയം തകരുന്നു‘‘- എന്നായിരുന്നു താരത്തിൻ്റെ കുറിപ്പ്.