‘ഒരു തവണയെങ്കിലും അവര്‍ക്ക് സ്റ്റേഷനില്‍ എത്താമായിരുന്നു’; വൈകാരിക കുറിപ്പുമായി ഏറ്റുമാനൂർ SHO
കോട്ടയം നീർക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഏറ്റുമാനൂർ SHO അൻസൽ അബ്ദുൾ. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ഈ വർഷം ജനുവരി 1 മുതൽ മാർച്ച് 30 വരെ ലഭിച്ച 700 പരാതികളിൽ 500ഉം കുടുംബ പ്രശ്നങ്ങൾ ആയിരുന്നുവെന്ന് എസ്എച്ച്ഒ പറയുന്നു. ഒരു മാസത്തിനിടെ ഒരുപോലെ രണ്ട് സംഭവങ്ങൾ നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണെന്ന് SHO അൻസൽ. കുടുംബ പ്രശ്നങ്ങളായി എത്തുന്ന നൂറുകണക്കിന് പരാതികൾ പരിഹരിക്കാറുണ്ട്. ഒരുതവണയെങ്കിലും ഇവർ സ്റ്റേഷനിൽ എത്തിയിരുന്നുവെങ്കിൽ പ്രശ്നം പരിഹരിച്ചിരുന്നേനെ എന്നും SHO ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.