Tuesday, April 22, 2025
Latest:
KeralaTop News

അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ചു ; ഹോട്ടലുടമ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം വർക്കലയിൽ അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ച് ഹോട്ടലുടമ.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വക്കം സ്വദേശി ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലുടമ ജസീറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.വർക്കല നരിക്കല്ലുമുക്കിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അൽജസീറയുടെ ഉടമയും ജീവനക്കാരനും തമ്മിലായിരുന്നു കത്തിക്കുത്ത്. അവധി ചോദിച്ചതിനെ തുടർന്നായിരുന്നു വാക്കുതർക്കവും ആക്രമണവും.ഹോട്ടലിൻറെ എതിർവശം തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ വച്ചാണ് കുത്തിപ്പരുക്കേൽപ്പിച്ചത്.മുഖത്ത് പരുക്കേറ്റ ഷാജിയെ വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഷാജിക്ക് മൂക്കിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.കത്തിക്കുത്തിൽ കൈക്ക് പരുക്കേറ്റ ജസീർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പൊലീസ് കസ്റ്റഡിയിൽ ആകുന്നത്. കുറച്ച് മാസങ്ങളായി ഇയാൾ ഹോട്ടൽ ജീവനക്കാരോട് വളരെ മോശയമായാണ് പെരുമാറിയിരുന്നതെന്നും, അവധി നൽകാൻ വിസമ്മതിച്ചിരുന്നതായും മറ്റ് ജീവനക്കാർ പറയുന്നു.ജസീറിനെ നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.