KeralaTop News

വിപണി ഉണർന്നു; വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

Spread the love

വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞു. പെരുന്നാൾ – വിഷു – ഈസ്റ്റർ കച്ചവടം പൊടിപൊടിക്കാൻ വൻ ഓഫറുകളോടെ ആളുകളെ മാടി വിളിക്കുകയാണ് കച്ചവടക്കാരും.

മേടപ്പുലരിയിൽ ഉണ്ണിക്കണ്ണനെ കണി കണ്ട് ഉണരുന്നത് മലയാളികളുടെ ശീലമാണ്. പല വർണങ്ങളിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വീതികൾ കീഴക്കി കഴിഞ്ഞു. ഫ്രഷ് കണിക്കൊന്ന വിപണിയിൽ ഉണ്ടെങ്കിലും സ്വർണ പ്രഭയിൽ തണ്ടിൽ നിറയെ ഇലകളും പൂക്കളുമുള്ള പ്ലാസ്റ്റിക് കണിക്കൊന്ന വാങ്ങാനും ആവിശ്യക്കാർ ഏറെയാണ്. സദ്യക്കും കണി ഒരുക്കാനും ഉള്ള പച്ചക്കറി പഴവർഗ വിപണിയും സജീവമാണ്.

പരസ്പരം മത്സരിച്ച് ഓഫുകൾ പ്രഖ്യാപിച്ചതോടെ വസ്ത്ര – ഗൃഹോപകരണ – മൊബെൽ കടകളിൽ തിരക്കേറി. കൂടാതെ ഓല പടക്കം , ഗുണ്ട് , പൂത്തിരി, കമ്പിത്തിരി , മത്താപ്പു – പിന്നെ കുറെ അധികം ന്യൂജൻ വെറൈറ്റികളുമായി പടക്ക കടകളിലും തിരക്കേറി. ചൈനീസ് പടക്കങ്ങളും സജീവമാണ്.