Sunday, January 19, 2025
Latest:
SportsTop News

ഏഷ്യ പസഫിക് ഷിറ്റോ റിയൂ കരാത്തെ മത്സരത്തിൽ ഇന്ത്യയുടെ രഞ്ജിത് ജോസിന് സ്വർണ്ണം

Spread the love

സിങ്കപ്പൂരിലെ ഷിറ്റോറിയൂ കരാത്തെ അസോസ്യേഷൻ്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യ പസഫിക് ഷിറ്റോ റിയൂ കരാത്തെ യൂണിയൻ്റെ 16-മത് ലോക കരാത്തെ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷിൻ ബുക്കാൻ ഷിറ്റോറിയൂ കരാത്തെ സ്കൂളിൻ നിന്നും പങ്കെടുത്ത രഞ്ജിത് ജോസ് വെട്രൻസ് വിഭാഗത്തിലെ കത്ത വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കി. ആഗനസ് ആഷ്ലി സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങിൽ വെങ്കലവും നേടി . 27 ൽ പരം രാജ്യങ്ങൾ പങ്കെടുത്ത മത്സരം നവംബർ 27 മുതൽ ഡിസംബർ 02 വരെ സിങ്കപ്പൂരിലെ സിവിൽ സർവീസ് ടെസൻ സൺ ക്ലബ് ഹൗസിലാണ് നടന്നത്.

36 വർഷങ്ങളായി കരാത്തെ രംഗത്തി പ്രവർത്തിക്കുന്ന രഞ്ജിത് ജോസ് ഷിൻബു ക്കാൻ കരാത്തെ സ്കൂളിൻ്റെ ഇന്ത്യൻ ചീഫ് ആണ്. ഊന്നുകൽ സ്വദേശിയായ ഇദ്ദേഹം വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് . കേരളത്തിനകത്തും പുറത്തുമായി നിരവധി ശിക്ഷ്യസമ്പത്ത് ഉള്ള ശ്രീ രഞ്ജിത് ജോസ് ജപ്പാനിൻ നിന്നും ബ്ലാക് ബൽറ്റിൻ 6th Dan , ദേശീയ കരാത്തെ ഫെഡറേഷൻ്റെ 7th Dan അതുപോലെ ഏഷ്യൻ കരാത്തെ ഫെഡറേഷൻ ജഡ്ജ് , കരാത്തെ കേരളാ അസോസ്യേഷൻ കോച്ച്, എർണ്ണാകുളം ഡിസ്ട്രിക്ട് സ്പോട്സ് കരാത്തെ അസോസ്യേഷൻ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.

17 വർഷങ്ങളായി സെൻസായി രഞ്ജിതിൻ്റെ കീഴിൽ പരിശീലനം നടത്തി വരുന്ന
ആഗസ് ആഷ്ലി ത്രിക്കാരിയൂർ കുനംമാവുങ്കൽ സ്മിതയുടേയും ബൈജു വിൻ്റെയും മകളാണ് നിരവധി തവണ ജില്ലാ സംസ്ഥാന ദേശീയ മത്സരത്തിൽ വിജയം നേടിയ ആഷ്ലി ഇത് രണ്ടാം തവണയാണ് ഇൻ്റർനാഷ്ണൻ മെഡൽ നേടുന്നത് . എം എ ഇംഗ്ലീഷ് ബിരുധ ധാരണിയാണ് സഹോദരൻ പ്ലസ് ടൂ വിദ്യാർത്ഥിയായ ആഷ് വിൻ.