KeralaTop News

ലഹരി വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ച് വിദ്യാർഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

Spread the love

കാസർഗോഡ് നെല്ലിക്കാട് രണ്ട് വിദ്യാർഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ലഹരിമരുന്ന് വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ചാണ് മർദനം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണം നടന്നത്.

ഇന്നലെ ഫുട്ബോൾ കഴിഞ്ഞ് വിദ്യാർത്ഥികൾ നടന്ന് വരുന്ന വഴിയിൽ വച്ച് നായ അവരെ ആക്രമിക്കാൻ ഓടിച്ചു. തുടർന്ന് കുട്ടികൾ ഓടിയെത്തിയത് മദ്യപ സംഘത്തിന് മുന്നിലാണ്. മദ്യപസംഘം അവരെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തു. തുടർന്ന് ആക്രമം ഭയന്ന് വിദ്യാർത്ഥികൾ അടുത്തുള്ള വീട്ടിലേക്ക് ഓടി കയറുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.