KeralaTop News

കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു

Spread the love

കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. കൊല്ലം, കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. യൂത്ത്കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഷാഫി മുരുകാലയത്തിനാണ് കുത്തേറ്റത്. അയൽവാസി കൂടിയായ അൻസാറാണ് കുത്തിയത്.

ഷാഫിയെ കുത്തിയ ശേഷം പ്രതി സ്വയം കീഴടങ്ങി. അൻസർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു . ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്.സംഭവത്തിൽ പൊലീസ് കേസെടുത്തു.