SportsTop News

ഗുജറാത്തിന് തകർപ്പൻ ജയം; രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്തു

Spread the love

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം. രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്തു. സീസണിലെ നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 159ന് ഓൾഔട്ടായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയന്റാണ് ഗുജറാത്തിന്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ രാജസ്ഥാന്റെ തുടക്കം തന്നെ പതറിയിരുന്നു. 12 റണ്‍സിനിടെ ജയ്‌സ്വാളും റാണയും മടങ്ങി. പിന്നീടെത്തിയ നായകന്‍ സഞ്ജുവും റയാന്‍ പരാഗും രാജസ്ഥാന്റെ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ കരുത്തായത്. എന്നാല്‍ 26 റണ്‍സ് നേടി പരാഗ് മടങ്ങി. പിന്നാലെയെത്തിയ ധ്രുവ് ജുറല്‍ കാര്യമായ ടീം സ്‌കോറിന് കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.

സഞ്ജുവും ഹെറ്റ്മയറും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടക്കും. 28 പന്തില്‍ നിന്ന് 41 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. 52 റൺസെടുത്ത് ഹെറ്റ്മയറും മടങ്ങിയോതെടെ രാജസ്ഥാൻ പ്രതിരോധത്തിലായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. ഒടുവില്‍ 19.2 ഓവറില്‍ 159 റണ്‍സിന് രാജസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചു. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണെടുത്തത്. 53 പന്തില്‍ 83 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജോസ് ബട്‌ലര്‍ (25 പന്തില്‍ 36), ഷാരുഖ് ഖാന്‍ (20 പന്തില്‍ 36) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.