Tuesday, April 22, 2025
Latest:
NationalTop News

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ

Spread the love

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ വർഷമാണ് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് കേദാർ ജാദവ് വിരമിച്ചത്.

ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലിൽ‌ ചെന്നൈ സൂപ്പർ കിം​ഗ്സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുതിർന്ന നേതാവ് അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു.

” ഞാൻ ഛത്രപതി ശിവജിയെ വണങ്ങുന്നു. നരേന്ദ്ര മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കീഴിൽ ബി ജെ പി വികസന രാഷ്ട്രീയമാണ് ചെയ്യുന്നത്. ഇത് ഞങ്ങൾക്ക് സന്തോഷത്തിന്റെ ദിവസമാണ്’ -ജാദവ് പറഞ്ഞു.

മഹാരാഷ്ട്രയിലെ പൂണെയിൽ ജനിച്ച ജാദവ്, മികച്ച മധ്യനിര ബാറ്റ്സ്മാൻ ആണ്. 2014 ൽ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന (ODI) അരങ്ങേറ്റം കുറിച്ചു, 2014 മുതൽ 2020 വരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കേദാർ 39 വയസ്സുള്ളപ്പോൾ 2024 ജൂണിൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2015 ലാണ് ജാദവ് ടി20ം ഐയിൽ അരങ്ങേറ്റം കുറിച്ചത്. 2020 ൽ ന്യൂസിലന്റിനെതികെ ഓക്ക്ലൻഡിൽ 2020 ൽ ഏകദിനത്തിൽ കളിച്ചതാണ് ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം കളിച്ച അവസാന മത്സരം.