മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവര്‍ത്തനം തുടരാം; മുനമ്പം സംസ്ഥാനത്തിന്റെ കാര്യം അത് അവിടെ തീർക്കണമായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
പ്രതീക്ഷിച്ച വിധിയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രശ്നം തീർക്കാൻ ഇപ്പോൾ അധികാരമുണ്ടെന്നാണ് സർക്കാർ പറയുന്നത്. കമ്മീഷൻ വച്ചത് തന്നെ കാലതാമസം ഉണ്ടാകാൻ കാരണമായി. കമ്മിഷൻ വെക്കാതെ തന്നെ തീർക്കാമായിരുന്നു സ്റ്റേ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പം പ്രശ്നം അവിടെ തീരണം. അതിന് ഇവിടുന്ന് മന്ത്രിമാർ അവിടെ പോയി ഇടപെടേണ്ട കാര്യം ഒന്നുമില്ല അത് സംസ്ഥാനത്തിന്റെ കാര്യമാണ്. മുനമ്പം കമ്മീഷന് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തതാണ് സങ്കീർണതകൾ ഉണ്ടാക്കിയത്. മുനമ്പം സംസ്ഥാനത്തിന്റെ കാര്യം അത് അവിടെ തീർക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ എപ്പോൾ കേൾക്കാം എന്ന് ഇന്ന് ഉച്ചക്ക് തീരുമാനിക്കും എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. മുസ്ലിം ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ആണ് അടിയന്തിരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടത്.
മുനമ്പം സംസ്ഥാനത്തിന് തന്നെ പരിഹരിക്കാമായിരുന്ന വിഷയമാണ്. സർക്കാരും ഇത് ഇപ്പോൾ പറയുന്നുണ്ട്. പക്ഷേ സർക്കാറിന് നേരത്തെ ഇത് പറയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
