‘ഓർഗനൈസറിലെ ലേഖനം, തെറ്റാണെന്ന് കണ്ടപ്പോൾ ഡിലീറ്റ് ചെയ്തു; ഭൂമി പിടിച്ചെടുക്കുന്നതാണ് തെറ്റ്’: രാജീവ് ചന്ദ്രശേഖർ
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെറ്റാണെന്ന് കണ്ടപ്പോൾ ലേഖനം ഡിലീറ്റ് ചെയ്തു. ഭൂമി പിടിച്ചെടുക്കുന്നതാണ് തെറ്റ്. ഇന്ത്യയിൽ ഭൂമി കൈവശം വയ്ക്കുക എന്ന് പറയുന്നത് ഒരു കുറ്റമല്ല.വഖഫ് പോലെ ഭൂമി പിടിച്ചെടുക്കുത്തത് തെറ്റാണ്. ഒ ബി സി റിസർ വേർഷൻ, ചില മതങ്ങൾ വെള്ളം ചേർക്കാൻ ശ്രമിക്കുന്നു. അവർ അത് എതിർക്കുന്നു.
ആർക്കും പാർട്ടി ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മതപരമായ പാർട്ടി ഉണ്ടാക്കുന്നത് തെറ്റാണ്. വെള്ളാപ്പള്ളിയുടെ പരാമർശം എന്താണ് പറഞ്ഞതെന്ന് പൂർണമായും മനസ്സിലാക്കിയിട്ടില്ല. സുരേഷ് ഗോപിയുടെ അധിക്ഷേപം, എന്താണ് നടന്നതെന്ന് മനസിലാക്കണം. മാധ്യമങ്ങൾ പ്രകോപിപ്പിച്ചിട്ടാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ പീഢനം. തൊഴിൽ ഇല്ല, ലഹരി ഉപയോഗം. ഇതിൽ ഒക്കെ സങ്കടം ഉണ്ട്. തൊഴിൽ അവസരങ്ങൾ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.