KeralaTop News

KSRTC ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി; 2020 ഡിസംബർ മാസത്തിന് ശേഷമാദ്യം

Spread the love

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകുന്നത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടർന്നുള്ള മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞുവെന്ന് കെഎസ്ആർടിസി അറിയിച്ചു.