NationalTop News

ഒപ്പം ചേരണമെങ്കില്‍ അണ്ണാമലയെ മാറ്റണമെന്ന് എഐഎഡിഎംകെ; തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം അണ്ണാമലയ്ക്ക് നഷ്ടമായേക്കും

Spread the love

ബിജെപി തമിഴ്‌നാട് അധ്യക്ഷസ്ഥാനത്ത് നിന്ന് കെ അണ്ണാമലയെ നീക്കുമെന്ന് സൂചന. എഐഎഡിഎംകെ യുമായി സഖ്യസാധ്യത തുറന്ന സാഹചര്യത്തില്‍ ആണ് ബിജെപിയുടെ നിര്‍ണായകനീക്കം. അണ്ണാമലൈയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് എടപ്പാടി പളനിസ്വാമി അമിത് ഷായെ അറിയിച്ചിരുന്നു.

പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ മറികടന്ന് മുന്നേറിയ അണ്ണമലൈയ്ക്ക് ഒടുവില്‍ എഐഎഡിഎംകെയുടെ വിലപേശല്‍ തിരിച്ചടിയാവുകയാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് വഴി പിരിഞ്ഞ ബിജെപിയുമായി അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കണമെങ്കില്‍ അണ്ണാമലൈ യെ മാറ്റി നിര്‍ത്തണമെന്നാണ് എഐഎഡിഎംകെ മുന്നോട്ട് വച്ച ഉപാധി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനി സ്വാമി അമിത് ഷാ യെ കണ്ടപ്പോള്‍ പ്രധാനമായി ഉന്നയിച്ച ഒരാവശ്യം ഇതായിരുന്നു. എഐഎഡിഎംകെ ടിവികെ അധ്യക്ഷന്‍ വിജയ്യുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് സഖ്യമില്ലാതെ മുന്നോട്ട് പോകാനാകാത്ത ബിജെപി,എഐഎഡിഎംകെയുടെ ആവശ്യം അംഗീകരിച്ചതയാണ് വിവരം.

അണ്ണാമലയെ അമിത് ഷാ തന്നെ കാര്യങ്ങള്‍ ധരിപ്പിച്ചു. ജാതി സമവാഖ്യങ്ങള്‍ കൂടി കണക്കിലെടുത്ത് നൈനാര്‍ നാഗേന്ദ്രനെയോ എല്‍ മുരുകനെയോ അധ്യക്ഷന്‍ ആക്കിയേക്കും. പാര്‍ട്ടി നേതാക്കളുമായി ആസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും തമിഴനാട് ബിജെപി യുടെ മുഖം അണ്ണാ മലൈ തന്നെയായിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയാല്‍ ദേശീയ തലത്തില്‍ മറ്റ് ചുമതലകള്‍ നല്‍കാന്‍ ആകും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.