Top NewsWorld

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കാറിന് തീപിടിച്ചു; വധശ്രമം എന്ന് സംശയം?

Spread the love

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കാറിന് തീപിടിച്ചു. മോസ്കോയിലെ രഹസ്യാന്വേഷണ ഏജൻസിയായ എഫ്എസ്ബി ഹെഡ്ക്വാർട്ടേഴ്സിന് സമീപമാണ് സംഭവം. പുടിന്റെ ലിമോസിൻ കാറിനാണ് തീപിടിച്ചത്. വധശ്രമമാണോ എന്നും സംശയമുണ്ട്. കാറിനകത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. പുടിൻ ഉടൻ മരിക്കുമെന്നും, അതോടെ യുദ്ധം അവസാനിക്കും എന്നുമുള്ള യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയുടെ വിവാദ പരാമർശത്തിന് പിന്നാലെ ആണ് സംഭവം.

കാറിന്റെ എഞ്ചിനിൽ നിന്ന് തീ പിടിക്കുകയായിരന്നു. ക്രെംലിനിലെ പ്രസിഡൻഷ്യൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റേതാണ് വാഹനമെന്ന് റിപ്പോർട്ടുണ്ട്, എന്നാൽ അതിനുള്ളിൽ ആരായിരുന്നു എന്നോ പെട്ടെന്നുള്ള തീപിടുത്തത്തിന് കാരണമെന്താണെന്നോ വ്യക്തമല്ല. അപകടത്തിൽ പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് കാർ ഉപയോഗിച്ചിരുന്നത് ആരാണെന്ന് വ്യക്തമല്ല.

ഈ വർഷം ആദ്യം, പുടിന്റെ ജീവന് അപായപ്പെടുത്താനുള്ള ഏതൊരു ശ്രമവും ആണവ ആക്രമണത്തിന് കാരണമാകുമെന്ന് ക്രെംലിൻ മുന്നറിയിപ്പ് നൽകിയിരുന്നു. പുടിനെതിരെ ഒന്നിലധികം വധശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന്ക്രെ യുക്രെയ്നിന്റെ സൈനിക ഇന്റലിജൻസ് മേധാവി കൈറിലോ ബുഡനോവ് അവകാശപ്പെട്ടിരുന്നു.