KeralaTop News

തലമുടിവെട്ടാനെത്തിയ 11 കാരനെ ക്രൂരമായി പീഡിപ്പിച്ചു; ബാർബർ അറസ്റ്റിൽ

Spread the love

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. 46 കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാർബർ ഷോപ്പിലെത്തിയ 11കാരനെ ഇയാൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

വിവരം കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. തുടർന്ന് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.