രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന ആദ്യ കോർ കമ്മിറ്റി യോഗം ഇന്ന്
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഭാരവാഹി തെരഞ്ഞെടുപ്പും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമാണ് യോഗത്തിൻറെ മുഖ്യ അജണ്ട.
ഏപ്രിൽ പകുതിക്ക് മുൻപായി സംസ്ഥാന തലത്തിൽ ബിജെപിയുടെ പുതിയ ടീം നിലവിൽ വരും എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. കോർ കമ്മിറ്റിയിൽ അടക്കം പഴയ ചുമതലക്കാരിൽ പകുതി ആളുകളെ നിലനിർത്തി ബാക്കി പുതുമുഖങ്ങളെയും, യുവാക്കളെയും, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തുമെന്നാണ് വിവരം.
നാല് ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ഉള്ളതായിരിക്കും. 10 വൈസ് പ്രസിഡന്റുമാരും, സെക്രട്ടറിമാരും പുതിയ സമിതിയിൽ ഉണ്ടാകും.