KeralaTop News

മദ്യലഹരിയില്‍ നാടിനെ മുക്കിക്കൊല്ലാന്‍ ശ്രമം’; സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ, ഇന്ന് മദ്യവിരുദ്ധ ഞായര്‍ ആചരിക്കും

Spread the love

സംസ്ഥാനത്തെ കത്തോലിക്കാ പള്ളികളിൽ ഇന്ന് മദ്യവിരുദ്ധ ഞായർ ആചരിക്കാൻ ആഹ്വാനം. കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സർക്കുലറിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം. തുടർഭരണം നേടിവരുന്ന സർക്കാരുകൾ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യ വില്പന എന്ന് സർക്കുലർ.

ഐടി പാർക്കുകളിൽ ബിയർ വൈൻ പാർലറുകൾ തുടങ്ങാനുള്ള നീക്കത്തിലും ബ്രൂവെറി പദ്ധതിയിലും സർക്കാരിന് വിമർശനം. കെഎസ്ഇബി സി പുറത്തുവിട്ട സർക്കുലർ പള്ളികളിൽ കുർബാനയ്ക്കിടെ വായിക്കും. സർക്കാരിന്റെ മദ്യ വിരുദ്ധ പ്രചാരണങ്ങൾ ഫലം കാണുന്നില്ലെന്നും വിമർശനം.

ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായറായി ഇന്ന് ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു.