‘UDF സർക്കാർ ആശാവർക്കർ സ്കീം എടുത്തിരുന്നില്ല, അഞ്ച് പൈസ ഓണറേറിയം വർധിപ്പിച്ചിട്ടില്ല; LDF സർക്കാർ മാക്സിമം വർധിപ്പിച്ചു’: കെ കെ ശൈലജ
സംസ്ഥാന മന്ത്രിമാർക്ക് കേന്ദ്രമന്ത്രിമാരുമായി സംസാരിച്ചാൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധികുവെന്ന് മുൻ മന്ത്രി കെ കെ ശൈലജ. കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത് വളരെ നന്നായി.
അനുമതി നൽകില്ലെന്ന് വാർത്ത വന്നപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. പ്രശ്നങ്ങൾ കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുണ്ട്.
കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത് കേരളത്തോടുള്ള കേന്ദ്രത്തിന്റെ പോസിറ്റീവ് സമീപനമായി കരുതാം. ഓണറേറിയവും ഇൻസെന്റീവും വർദ്ധിപ്പിക്കാനുള്ള സമീപനം ജെപി നഡ്ഡയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശാവർക്കർമാരെയും അംഗൻവാടി വർക്കർമാരെയും കൂടുതൽ പരിഗണിക്കേണ്ടതാണ്. അത് തങ്ങൾ ആവശ്യപ്പെടുന്നത് കേന്ദ്രഗവൺമെന്റിനോടാണ്. ഇപ്പോൾ കേന്ദ്രസർക്കാരുമായി തങ്ങൾ നിരന്തരം സമരത്തിൽ ആണ്.
നികുതി-പദ്ധതി വിഹിതങ്ങൾ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. യുഡിഎഫ് സർക്കാർ ആശാവർക്കർ സ്കീം എടുത്തിരുന്നില്ല. യുഡിഎഫ് സർക്കാർ അഞ്ച് പൈസ ഓണറേറിയം ഇനത്തിൽ വർധിപ്പിച്ചിട്ടില്ല. LDF സർക്കാർ ഓണറേറിയം മാക്സിമം വർധിപ്പിച്ചു.
കേന്ദ്രസർക്കാർ പദ്ധതിവിഹിതം.കുറച്ചു കൊണ്ടു വരുന്നു. ആശാവർക്കർമാരുടെ ആവശ്യം തെറ്റാണെന്ന് ഒന്നും പറയുന്നില്ല. അവർക്കായുട്ടുള്ള തുക കേന്ദ്ര സർക്കാർ വർധിപ്പിക്കണം. സമരം ചെയ്യുന്ന ആശമാരെ പിന്തുണയ്ക്കുന്നു.
എന്നാൽ സമരം കേന്ദ്രസർക്കാരിനോട് ആയിരിക്കണം. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് തോന്നുന്നത് സമരം ചെയ്യുന്നവർ കേന്ദ്രസർക്കാരിനെതിരെ ശബ്ദം ഉയർത്തുന്നില്ല. ബിജെപിയുടെ എംപിമാരും മന്ത്രിമാരും കേന്ദ്രത്തിലിരുന്ന് ആശമാരുടെ ആവശ്യങ്ങൾക്കായി നിൽക്കണം.
വസ്തുതകൾ ആശാവർക്കർമാർക്ക് അറിയാം. സംസ്ഥാന ഗവൺമെന്റ് ഇന്നേവരെ ആവശ്യങ്ങൾ നിഷേധിച്ചിട്ടില്ല. 500 രൂപയിൽ നിന്ന് ഈയൊരു നിലയിലേക്ക് എത്തിച്ച LDF നെതിരായിട്ടാണ് സമരം ചെയ്യുന്നത്.
യുഡിഎഫ് ഗവൺമെന്റ് കാലത്ത് 5 രൂപ പോലും വർധിപ്പിച്ചിട്ടില്ല അവരോട് ഇവർക്ക് എതിർപ്പുമില്ല. കേന്ദ്രത്തിനോടും എതിർപ്പില്ല. സുസ്ഥിരമായ അവസ്ഥ ഉണ്ടാക്കിക്കൊടുത്തവർക്കെതിരെയാണ് ആശമാർ സമരം ചെയ്യുന്നതെന്നും കെ കെ ശൈലജ വിമർശിച്ചു.