ലഹരിക്കായി കാന്‍സര്‍ വേദന സംഹാരികളും; നിയന്ത്രണത്തിന് ശിപാര്‍ശ ചെയ്യാന്‍ എക്‌സൈസ് – പൊലീസ് യോഗത്തില്‍ തീരുമാനം
കാന്‍സര്‍ മരുന്നുകള്‍ ലഹരി ഉപയോഗത്തിന് വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്‍. ലഹരി മാഫിയ ആണ് കാന്‍സര്‍ ചികിത്സയില്‍ വേദനസംഹാരികളായി ഉപയോഗിക്കുന്ന ഗുളികകള്‍ ലഹരി ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ലഹരി വ്യാപനം തടയുന്നതിന് വേണ്ടി എക്‌സൈസ് – പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തിയ സംയുക്ത യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
ലഹരി വിരുദ്ധ പരിശോധനകളില്‍ ഇത്തരം ഗുളികകള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍
ലഹരി മരുന്നുകളുടെ പട്ടികയില്‍ കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ ആലോചന നടന്നു. വേദന സംഹാരികള്‍ ലഹരി മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24നാണ് യോഗം നടക്കുക. ലഹരിവിരുദ്ധ കാമ്പയിനും തുടര്‍നടപടിയും ചര്‍ച്ചയാകും.