Wednesday, April 23, 2025
KeralaTop News

നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി സ്വകാര്യ ബസ് പിടികൂടി; പിടികൂടിയത് ചേർത്തല -വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന NM ബസ്

Spread the love

നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി സ്വകാര്യ ബസ് പിടികൂടി. ചേർത്തല വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന NM ബസ് ആണ് പിടികൂടിയത്. ബസ്സിൽനിന്ന് ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി.

സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വില്പന നടത്തുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ഡാൻസാഫ് ആണ് ബസ് പിടികൂടിയത്.

അതേസമയം പത്തനംതിട്ടയിൽ കടയുടെ മറവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ കച്ചവടം നടത്തിയിരുന്ന യുപി സ്വദേശികളായ രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി. കാവുംഭാഗം- ചാത്തന്‍കേരി റോഡില്‍ പെരിങ്ങര പാലത്തിന് സമീപമുള്ള കടയുടെ ഉടമയും ഇയാളുടെ സഹായിയുമാണ് പിടിയിലായത്.

ഇവര്‍ കുടുംബസമേതം താമസിക്കുന്ന പെരിങ്ങരയിലെ വീട്ടില്‍ നിന്നും ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എക്‌സൈസ് സി ഐ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘം നടത്തിയ റെയ്ഡില്‍ ആണ് നിരോധിത പുകയില ഉത്പ്പന്നങ്ങളൾ പിടികൂടിയത്.