KeralaTop News

മലപ്പുറം കരുവാരക്കുണ്ടിൽ കടുവയിറങ്ങി

Spread the love

മലപ്പുറം കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയിറങ്ങി. വനം വകുപ്പ് ആർ ആർ ടി സംഘം നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടത്. കടുവയുടെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിന്റെ സീ വൺ ബ്ലോക്കിലാണ് കടുവാ സാന്നിധ്യം സ്ഥിരീകരിച്ചത്. രാവിലെ മുതൽ എസ്റ്റേറ്റിൽ കടുവയിറങ്ങിയിട്ടുണ്ടെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതേ തുടർന്ന് കാളികാവ് റേഞ്ചിൽ ഉള്ള ആർ ആർ ടി സംഘം പരിശോധനയ്ക്ക് എത്തി. സംഘത്തിന്റെ മുൻപിലും കടുവപ്പെട്ടു.

സൈലൻറ് വാലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. സൈലൻ്റ് വാലി കാട്ടിൽ നിന്നാണ് കടുവയെത്തിയത് എന്നാണ് സംശയം. കാട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചു. അതേസമയം, പാലക്കാട് കഞ്ചിക്കോട് കാട്ടാനകൾ ഇപ്പോഴും കാടുകയറിയില്ല. ജനവാസ മേഖലയിൽ തമ്പടിക്കുകയാണ് പിടി പതിനാലും പിടി ഫൈവും. കഴിഞ്ഞദിവസം കഞ്ചിക്കോട് ഐഐടിക്ക് സമീപം കാട്ടാനകൾ ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.