നവീൻ ബാബുവിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നു; ചില കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ടെന്ന് മഞ്ജുഷ
പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ടിൽ ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്.
എന്നാൽ, അവരിലേക്ക് അന്വേഷണം നീളുന്നില്ല. കുടുംബത്തിന് ആശ്വാസമാണ് പുതിയ റിപ്പോർട്ട്. അന്വേഷണം റിപ്പോർട്ട് നിയമ പോരാട്ടത്തിന് ശക്തി പകരും. മറ്റു ചില സമ്മർദങ്ങളുമുണ്ടായിരുന്നു. നവീൻ ബാബിനുമേൽ മറ്റു ചില സമ്മർദങ്ങളും
ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. ചില കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണത്തിൽ മുഖ്യപ്രതി ടിവി പ്രശാന്ത് ആണെന്നും അയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.