KeralaTop News

ലഹരി വിരുദ്ധ ബോധവത്കരണത്തിന് ക്യാമ്പസുകളിൽ ജാഗരൻ യാത്രയുമായി KSU

Spread the love

ലഹരി വിരുദ്ധ ബോധവത്കരണത്തിന് ക്യാമ്പസ് ജാഗരൻ യാത്രയുമായി KSU. KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ ജാഥ മാർച്ച് 11ന് കാസർഗോഡ് നിന്ന് തുടക്കമാകും. ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി യാത്ര ഉദ്ഘാടനം ചെയ്യും.

ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിതെന്നും, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ കാർന്ന് തിന്നുന്ന രാസ ലഹരി ഉൾപ്പടെയുള്ളവയുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. മാർച്ച് 19ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.”ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം” എന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര.

എല്ലാ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരു ക്യാമ്പസിലാകും യാത്ര എത്തിച്ചേരുക.ഇതിനോടനുബന്ധിച്ച് യൂണിറ്റ് – നിയോജക മണ്ഡലം തലങ്ങളിൽ ലഹരിക്കെതിരെ ജാഗ്രതാ സദസ്സുകളും, വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ കെ.എസ്.യു ലഹരി വിരുദ്ധ സേനയ്ക്കും രൂപം നൽകും. ഒരു ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം പ്രതിനിധികളാകും പങ്കാളികളാകുക.