നിരോധനമല്ല നിയന്ത്രണമാണ് ആവശ്യം ; വിദ്യാർത്ഥികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി
സ്‌കൂളുകളിൽ സ്മാർട്ടഫോണുകൾ പൂർണമായും നിരോധിക്കാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. നിയന്ത്രണങ്ങളോട് കൂടി കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങളും കോടതി പുറത്തിറക്കി. സാങ്കേതിക വിദ്യയുടെ വളർച്ച ദോഷങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ അതിന്റെതായ ഗുണങ്ങളും നൽകുന്നുണ്ട് , അതിനാൽ ഫോണുകളുടെ ഉപയോഗം നിരോധിക്കാൻ സാധിക്കുകയില്ലെന്നും ,ഫോണുകൾ ഉപയോഗിക്കുന്നതിലൂടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിനും, സുരക്ഷ വർധിപ്പിക്കാനും ഇത് സഹായകമാകുമെന്നും ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി ചൂണ്ടിക്കാട്ടി.
2023 ൽ ഡൽഹിയിലെ സ്‌കൂളുകൾ ,ക്ലാസ്മുറികൾ ,സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ ഫോണുകൾ നിരോധിക്കണമെന്നൊരു ഉത്തരവ് ഡി.ഒ.ഇ പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിരോധിക്കേണ്ട ആവശ്യമില്ല ദുരുപയോഗം തടയുന്നതിനായുള്ള നിർദ്ദേശങ്ങളാണ് ആവശ്യം, അമിത ഉപയോഗത്തിന്റെ അപകടങ്ങൾ കോടതി മനസിലാക്കി കൊണ്ടുതന്നെയാണ് ഈ തീരുമാനം ,വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് സ്മാർട്ട്ഫോൺ കൊണ്ട് പോകുന്നത് വിലക്കാൻ സാധിക്കുകയില്ല ,ഉപയോഗം നിയന്ത്രിക്കുകയും നിരീക്ഷിക്കപെടുകയുമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
സ്മാർട്ട്ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കോടതി പുറത്തിറക്കിയ നിർദ്ദേശങ്ങൾ ;
ക്ലാസ് മുറികളിലോ, സ്കൂൾ വാഹനങ്ങളിലോ, പൊതുഇടങ്ങളിലോ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കരുത്.
സ്മാർട്ട്ഫോൺ ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകണം.
വിനോദത്തിന് വേണ്ടിയല്ല പകരം ,മറ്റുള്ളവരെ ബന്ധപ്പെടാനും ,സുരക്ഷയ്ക്കും വേണ്ടി ആകണം ഫോൺ ഉപയോഗം.
സ്‌കൂളുകളിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൾ മാതാപിതാക്കൾ ,അധ്യാപകർ എന്നിവരുടെ അഭിപ്രായവും പരിഗണിക്കണം.
സ്ക്രീൻ ടൈം , സൈബർ ക്രൈം ,സൈബർ ബുള്ളിയിങ് , തുടങ്ങിയ എല്ലാ അപകടസാധ്യതകളെ പറ്റിയും കുട്ടികൾക്ക് അറിവുണ്ടായിരിക്കണം .
സ്‌കൂളിലെത്തുമ്പോൾ ഫോണുകൾ അധികൃതർ നിർദ്ദേശിക്കുന്ന സ്ഥലത്ത് സുരക്ഷിതമായി നിക്ഷേപിച്ചു എന്ന് ഉറപ്പുവരുത്തണം.