കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു; അപകടം പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെ
തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെയാണ് അപകടം. പുതുക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
മൈക്കല്‍ ബിന്റോ,മരിയ വിജയന്‍, അരുള്‍ സോബന്‍, ജസ്റ്റസ് എന്നിവരാണ് മരിച്ചത്. ഇന്നലെവൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ഏണി തള്ളി മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വീല്‍ ഘടിപ്പിച്ച ഏണി റോഡിന് മറുവശത്തേക്ക് നീക്കുന്നതിനിടെ മുകളിലുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.