KeralaTop News

‘കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് തരൂര്‍ പറയുന്നതില്‍ തെറ്റില്ല’ ; കെ എസ് ശബരീനാഥന്‍

Spread the love

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളരുകയാണ് എന്ന് തരൂര്‍ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍. ഡോ :തരൂരിന്റെ ലേഖനത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചില ‘cherrypicked’ മാനദണ്ടങ്ങള്‍ക്കപ്പുറം സ്റ്റാര്‍ട്ട് അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകള്‍ കൂടി അദ്ദേഹം പരാമര്‍ശിച്ചാല്‍ പൂര്‍ണതലഭിക്കുമായിരുന്നുവെന്നും അതോടൊപ്പം ഈ വിഷയത്തില്‍ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോള്‍ ഡോ തരൂരിന് ചിലതുകൂടി ചേര്‍ത്തുപറയാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സമയത്താണ് ഒരു സ്റ്റാര്‍ട്ടപ്പ് പോളിസി രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികള്‍ രൂപീകരിച്ചുവെന്നും വ്യക്തമാക്കുന്നു. കാലക്രമേണ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നപ്പോള്‍ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തുവെന്നും വ്യക്തമാക്കുന്നു. കേരളത്തിന്റെ വളര്‍ച്ചക്കായി ഒരുമിച്ചു നില്‍ക്കാമെന്നും പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും ശബരി ചൂണ്ടിക്കാട്ടി.