KeralaTop News

ആലുവയിൽ 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ; 70000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്

Spread the love

കൊച്ചി: ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയായ ട്രാൻസ്ജെൻഡർ റിങ്കി (20), റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. 70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.