KeralaTop News

കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്’: മുഖ്യമന്ത്രി

Spread the love

സമ്പദ്ഘടനയെക്കുറിച്ചുള്ള പഠനം പുതിയ ഉൾക്കാഴ്ച സൃഷ്ടിക്കും. കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്. കൊവിഡിന് ശേഷം സമ്പദ്ഘടന വളർച്ചയുടെ പാതയിലാണ്. കേരള എക്കണോമിക് കോൺഫെറൻസ് ഉദഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം ജനസംഖ്യ നിയന്ത്രണത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനം. കോൺഫറൻസിന്റെ ഒരു സെഷനിൽ പശ്ചാത്തല മേഖലയുടെ വികസനം വിശദമായി പരിശോധിക്കപ്പെടും. പശ്ചാത്തല മേഖലയിലെ പുരോഗതി പുതിയ വളർച്ച തരംഗം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. നിങ്ങൾക്കാണ് അത് ഏറ്റെടുക്കാൻ സാധിക്കുക. ഏതൊക്കെ രംഗത്താണ് പുതിയ സാധ്യതകൾ തുറന്നു വരിക. പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്താൻ എന്തെല്ലാം തുടർ നടപടികളാണ് സർക്കാരിന്റെയും ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് എന്നൊക്കെ പരിശോധിക്കണം.

പശ്ചാത്ത മേഖലയിലെ മാറ്റങ്ങൾ ധാരാളമാണ്. ബജറ്റിൽ നടത്തിയ പ്രഖ്യാപനം ശ്രദ്ധയിൽ ഉണ്ടായിരിക്കും. 10 ലക്ഷം രൂപ വീതം 50 ഉന്നത ഗവേഷണ പ്രോജക്ടുകൾക്ക് നൽകുമെന്നാണ് പ്രഖ്യാപനം. വസ്തുനിഷ്ഠമായ പഠനം നടത്തി അതിന്റെ ഫലം സർക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.