NationalTop News

‘വാട്ടർ മെട്രോ, കൊച്ചി മെട്രോ, റെയിൽവേ വിഹിതം’; കേരളത്തിനുള്ള കേന്ദ്ര പദ്ധതികൾ എണ്ണി പറഞ്ഞ് നിർമല സീതാരാമൻ

Spread the love

കേരളത്തിനുള്ള കേന്ദ്ര പദ്ധതികൾ എണ്ണി പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ ധനമന്ത്രി നിർമല സീതരാമനും ജോൺ ബ്രിട്ടാസ് എം പി യും തമ്മിൽ വാക്ക് പോരിന് പിന്നാലെയാണ് പദ്ധതികൾ‌ എണ്ണി പറഞ്ഞത്. ജിഎസ്ടിയെ കുറിച്ചുള്ള ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യം സംസ്ഥാന ധനമന്ത്രിയോട് ചോദിച്ചാൽ മതിയെന്നും മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യതയെന്നും നിർമല സീതാരാമൻ പറഞ്ഞു.

2024 ഓഗസ്റ്റൽ കേന്ദ്ര മന്ത്രിസഭ പാലക്കാട് വ്യവസായിക അനുമതി അംഗീകരിച്ചുവെന്നും കണ്ണൂർ വിമാനത്താവളത്തിന് ആർസിഎസ് ഉഡാൻ പദ്ധതി പ്രഖ്യാപിച്ചെന്നും കേന്ദ്ര ധനമന്ത്രി പറ‍ഞ്ഞു. കോട്ടയത്ത് ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഗ്രൗണ്ട് ക്ലിയറൻസ്. 2014 ന് ശേഷം 1300 കിലോമീറ്റർ ദേശീയപാത നിർമിച്ചു. ഭാരത് മാല പദ്ധതി വഴി ദേശീയപാത ഇടനാഴികൾ. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്നും കേന്ദ്ര ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2014 മുതൽ മെട്രോ റെയിൽ പ്രവർത്തിക്കുന്നു. കേരളത്തിന് 3042 കോടി റെക്കോർഡ് റെയിൽവേ വിഹിതം. 125 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമ്മിച്ചു. രണ്ടു വന്ദേമാരത് ട്രെയിനുകൾ അനുവദിച്ചു. 35 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിച്ചുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അനുസരിച്ച് 1.6 ലക്ഷം വീടുകൾ നിർമ്മിച്ചു. സ്വച്ഛഭാരത് പദ്ധതിയിൽ 2.5 ലക്ഷം ശുചിമുറികൾ നിർമ്മിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 21 ലക്ഷം കുടിവെള്ള കണക്ഷൻ. 82 ലക്ഷം ആയുഷ്മാൻ കാർഡുകൾ സംസ്ഥാനത്ത് വിതരണം ചെയ്തു. 1500 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 66 ലക്ഷം ജൻ ധൻ അക്കൗണ്ടുകൾ ആരംഭിച്ചു. 1.6 കോടി മുദ്ര മുദ്ര അക്കൗണ്ടുകൾ അനുവദിച്ചതായും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.