Thursday, February 13, 2025
Latest:
KeralaTop News

പത്തനംതിട്ടയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു

Spread the love

പത്തനംതിട്ട മാലക്കരയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു. ബിഹാർ സ്വദേശി ഗുഡു കുമാർ ,പശ്ചിമബംഗാൾ സ്വദേശി രത്തൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. റൈഫിൾ ക്ലബിന്റെ നിർമാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞുവീണത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. റൈഫിൾ ക്ലബ്ബിന്റെ മാലക്കരയിലെ നിർമ്മാണത്തിൽ ഇരുന്ന മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. മൂന്നു തൊഴിലാളികൾ ആയിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. സ്ഥലത്തുണ്ടായിരുന്ന ഒരു തൊഴിലാളി പുരുക്കുകളില്ലാതെ രക്ഷപ്പെട്ടു. നിർമ്മാണം നടക്കുന്നതിനിടെ മണ്ണ് മതിലിനിടയിലൂടെ ഊർന്നു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോർജ്, ആന്റോ ആൻറണി എംപി എന്നിവർ സ്ഥലത്ത് എത്തി. മരിച്ച രണ്ടു തൊഴിലാളികളുടെയും മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.