KeralaTop News

‘വിഴിഞ്ഞം തുറമുഖം 2028 ൽ പൂർത്തിയാക്കും, പ്രധാന വ്യവസായ ഇടനാഴിയാക്കി മാറ്റും’: ധനമന്ത്രി

Spread the love

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ആരംഭിച്ചു. വിഴിഞ്ഞം തുറമുഖം 2028 ൽ പൂർത്തിയാക്കുമെന്ന് ധനമന്ത്രി നിയമസഭയിൽ. വിഴിഞ്ഞത്തെ ബൃഹത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറ്റും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് കൂടുതൽ ശ്രദ്ധ നൽകും.

വിഴിഞ്ഞം- കേന്ദ്രം നൽകേണ്ട തുക കൂടി സംസ്ഥാനം ചെലവഴിച്ചു. വിഴിഞ്ഞത്തെ വളർത്താൻ പദ്ധതി വിഴിഞ്ഞത്തെ പ്രധാന ട്രാൻൻഷിപ്മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

ഇതിനായി ബൃഹദ് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും.

എൻഎച്ച് 66, പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത എന്നിവ വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. വിഴിഞ്ഞം – കൊല്ലം – പുനലൂർ വ്യാവസായിക ഇടനാഴി. ഇതിനായി ഭൂമി വാങ്ങാൻ കിഫ്‌ബി വഴി 1000 കോടി. കൂടുതൽ റോഡുകൾ മലയോര റോഡുകൾ എന്നിവ ഉൾപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.