Monday, March 10, 2025
Latest:
KeralaTop News

കൂറ്റനാട് നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

Spread the love

പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാൻ കുഞ്ഞുമോനെ കുത്തിക്കൊന്നത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ല.

കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള 28 ടീമുകളിൽ നിന്നായി 47 ആനകൾ നഗരപ്രദക്ഷിണത്തിനായി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇതുകഴിഞ്ഞു മടങ്ങുന്നതിനിടയാണ് വള്ളംകുളം നാരായണൻകുട്ടിയെന്ന ആന ഇടഞ്ഞത്.

കുത്തേറ്റ കുഞ്ഞുമോനെ കുന്നംകുളത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ പോകുന്നവഴി മരണം സംഭവിച്ചു. കൂറ്റനാട് നേർച്ചയിലെ വട്ടപ്പറമ്പൻസ് എന്ന ടീമിൻറെ ആനയാണ് ഇടഞ്ഞത്. ആനയെ തളച്ചശേഷം ഇവിടെ നിന്നും കൊണ്ടുപോയി.