KeralaTop News

കാക്കനാട് ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിൽ തീപിടുത്തം

Spread the love

എറണാകുളത്ത് കാർ സർവീസ് സെൻ്ററിനുള്ളിൽ. കാക്കനാടുള്ള ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിലാണ് തീപിടിച്ചത്. കാക്കനാട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. വലിയ നാശനഷ്ടമുണ്ടായതായി സംശയിക്കുന്നു.

അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കി.

രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സര്‍വ്വീസ് സെന്ററിന് പിന്‍വശത്ത് പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആള്‍ അപായം ഇല്ല.